47.മാനസി  ജോഷി

 

മാനസി  ജോഷി  പ്രത്യേക    ഗണത്തിലുള്ള  ഒരു ബാഡ്മിന്‍റണ്‍ കളിക്കാരിയാണ്. ഏതെങ്കിലും ഒരു കയ്യോ കാലോ  നഷ്ടപ്പെട്ട  SL3 ഗണത്തില്‍   ആണയാള്‍  പെടുന്നത്. 2018 ലെ  തായ്ലണ്ടില്‍ നടന്ന  ഭിന്ന ശേഷിക്കാര്‍ക്കു വേണ്ടി   നടത്തിയ  പാരാ ബാഡ്മിന്‍റണ്‍ മത്സരത്തിലും 2018 ലെ  ഏഷ്യന്‍ ഗെയിംസിലും  ഓട്ടുമെഡലിന്  അര്‍ഹനായി. അവരുടെ  കാല്‍ മുറിക്കേണ്ടീ  വന്നതിനു ശേഷം  ക്രുത്റീമക്കാലു  വെച്ചതിനു  ശേഷം   ആദ്യമ് പങ്കെടുത്ത    മത്സരവും  ഇതു  തന്നെ ആയിരുന്നു.  



മാനസി  ആറു വയസ്സിലാണ്  തന്‍റെ  അച്ഛനുമായി   ബാഡ്മിന്‍റന്‍  കളിച്ചു തുടങ്ങിയത്. അവളുടെ  അച്ഛന്‍  ഭാഭാ അണുശക്തി  ഗവേഷണ  കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞന്‍  ആയി  പിരിഞ്ഞ  ആളായിരുന്നു.  അയാള്‍  ബൊംബേ  സര്‍വകലാശാലയുടെ  കീഎഴില്‍ ഉള്ള കെ ജെ സോമയ്യ എഞ്ചിനീയറിങ് കോളേജില്‍ നിന്നു 2010ല്‍  ഇലക്ട്റോണീക്സ് എഞ്ചിനീയറിങ്ങില്‍   ബിരുദം നേടി.  തുടര്‍ന്ന്   സൊഫ്റ്റ്വെയര്‍  എഞ്ചിനീയറായി  ജോലി  ചെയ്യുകയായിരുന്നു. എന്നാല്‍  ഡിസംബര്‍  2011  ല്‍ അവര്‍  തന്‍റെ  മോട്ടോര്‍  സൈക്കിളില്‍    ജോലിക്ക് പോകുമ്പോള്‍ ഒരു   അപകടത്തില്‍ പെട്ടു. ചികിത്സ  അല്‍പ്പം  വൈകിയതു കൊണ്ട് അയാളുടെ  ഒരു കാല്‍  മുറിച്ച് മാറ്റേണ്ടി വന്നു.  അപകടത്തിനു  ശേഷം  പുനരധിവാസത്തിന്‍റെ   ഭാഗമായി അയാള്‍  ബാഡ്മിന്‍റണ്‍  കളിച്ചു തുടങ്ങി. അയാളെപ്പോലെ   ഒരവയവം   നഷ്ടപ്പെട്ട  ഒരു സുഹ്റുത്ത്   അയാളെ  പ്രോത്സാഹിപ്പിക്കുകയും   ചെയ്തു. താമസിയാതെ ദേശീയ  ബാഡ്മിന്‍റണ്‍  ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.   തുടര്‍ന്ന്   സ്പെയിനില്‍ വെച്ചു നടന്ന അന്തര്‍ദേശീയ  ടൂര്‍ണമെന്‍റില്‍  മാനസി  പങ്കെടുക്കുകയും ചെയ്തു. അഹമ്മദാബാദിലെ  ഒരു ബാങ്കില്‍  ജോലി  ചെയ്തുകൊണ്ടിരുന്നപ്പൊള്‍ മാനസി   പ്രസിദ്ധ  ബാഡ്മിന്‍റണ്‍  കോച്ച് പുല്ലേല  ഗോപിചന്ദിനെ സമീപിച്ചു തന്നെ പരിശീലിപ്പിക്കാന്‍   കഴിയുമോ  എന്നപേക്ഷിച്ചു.  തുടര്‍ന്നു  മാനസി  ഹൈദരാബാദിലെ അദ്ദേഹത്തിന്‍റെ  ബാഡ്മിന്‍റണ്‍ അക്കാഡമിയില്‍  ചേര്‍ന്നു 2018 ല്‍  പരിശീലനം തുടങ്ങി.   

2015 സെപ്റ്റംബറില്‍ ഇങ്ലണ്ടില്‍  സ്റ്റോക്  മണ്ടേവില്‍ എന്ന സ്ഥലത്തു നടന്ന പാരാ ബാഡ്മിന്‍റണ്‍ ഡബിള്‍സ് ലോകചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍   നേടി.  2018 ല്‍ ഒക്ടോബറില്‍  ജക്കാര്‍ത്തായില്‍  നടന്ന ഏഷ്യന്‍ പാരാളിമ്പിക്സില്‍  ഓട്ടു മെഡലിനും  അര്‍ഹയായി.   2019 ആഗസ്റ്റ് സ്വിറ്റ്സര്‍ലാന്ഡിലെ ബേസിലില്‍   നടന്ന ലോകചാമ്പ്യന്ഷിപ്പില്‍ ഇന്ത്യയില്‍ നിന്നു  തന്നെയുള്ള   പര്‍മ  എന്നയാളെ പരാജയപ്പെടുത്തി  സുവര്‍ണ  മെഡല്‍  നേടി. 

മാനസി  തന്നെ  പറയുന്നു: ഇപ്പോള്‍  ഭിന്നശേഷിക്കാരുടെ  പ്രധാന  വെല്ലുവിളി സമൂഹം  തന്നെയാണ്. ഞങ്ങളെപ്പോലെയുള്ളവരെ  സമൂഹം രണ്ടാം കിടക്കാരായി   കണക്കാക്കുന്നു.  ഞങ്ങളില്‍  ചിലര്‍ വലിയ  മത്സരങ്ങളില്‍   പങ്കെടുത്ത്   വിജയിച്ചു  കാണിക്കുന്നതു കൊണ്ട് അടുത്ത  കാലത്ത്    സ്ഥിതിയില്‍  ചെറിയ മാറ്റങ്ങള്‍   കാണുന്നുണ്ട്  എങ്കിലും  ഇനിയും  ബഹുദൂരം പോകേണ്ടിയിരിക്കുന്നു

മാനസിയുടെ  രൂപത്തില്‍   ലോകപ്രശസ്ത  ബാര്‍ബിപാവകളുടെ  നിര്‍മ്മാതാക്കള്‍  ഒരു    ബാര്‍ബി പാവയുണ്ടാക്കി. അത്  അവര്‍ക്കു  അസാധാരണമായ  സന്തോഷത്തിനു  കാരണമായി. ഈ  അംഗീകാരം  അവര്‍ക്കു കിട്ടിയത്   അന്തര്‍ദേശീയ  പെണ്കുട്ടികളുടെ  ദിനത്തില്‍  ആയിരുന്നു എന്നത്  മറ്റൊരു  പ്രത്യേകതയും  ആയി. മാനസിക്കു മുമ്പ്  ജിംനാസ്റ്റായ ദീപാ  കര്‍മാര്‍ക്കര്‍ക്കു  മാത്രമേ  ഇങ്ങനെ  ഒരു   ആദരം കിട്ടിയിട്ടുണ്ടായിരുന്നുള്ളു.

മാനസി  ജോഷി   നേടിയ  മെഡലുകള്‍

·         2015 ലെ പരാബാഡ്മിന്‍റണ്‍ ലോകചാമ്പ്യന്ഷിപ്പില്‍ മിക്സഡ് ഡബിള്‍സില്‍ ഓട്ടു മെഡല്‍

·         2016 ലെ പാരാബാഡ്മിന്‍റന്‍ ഏഷ്യന്‍ ചാമ്പ്യന്ഷിപ്പില്‍ വനിതാ  സിമ്ഗിള്‍സിലും  ഡബിള്‍സിലും  ഓട്ടു മെഡല്‍

·         2017 ലെ  പാരാ ബാഡ്മിന്‍റണ്‍ ലോക  ചാപ്യന്ഷിപ്പില്‍ സിംഗിള്‍സില്‍  ഓട്ടു മെഡല്‍

·         2018 ലെ തായ്ലണ്ട് പാരാ ബാഡ്മിന്‍റണ്‍  അന്തര്‍ദേശീയ   മത്സരത്തില്‍ സിംഗില്‍സില്‍  ഓട്ടു മെദല്‍

·         2018 ലെ  ഏഷ്യന്‍ പാരാഗെയിംസില്‍ വനിതാ  സിംഗിള്‍സില്‍ ഓട്ടു മെഡല്‍

·         2019 ലെ സ്വിറ്റ്സര്‍ലാണ്ഡില്‍  നടന്ന പാരാ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍  സുവര്‍ണ  മെഡല്‍

അവലംബം

 

        https://en.wikipedia.org/wiki/Manasi_Girishchandra_Joshi

https://www.timesnownews.com/sports/badminton/article/this-will-change-perceptions-para-shutter-manasi-joshi-reacts-as-she-gets-barbie-doll-modelled-after-her/666223

Comments