49. ദീപാ മാലിക്
ദീപാ മാലിക്
ഭിന്നശേഷിക്കാരിയായ ഒരു കായികാഭ്യാസി ആണ്, 1970
സെപ്റ്റംബറില്‍ ജനിച്ചു.
മുപ്പതു വയസ്സായിക്കഴിഞ്ഞാണ് അവര്‍ തന്‍റെ
കായിക മത്സരങ്ങളില്‍ പങ്കെടുത്തു
തുടങ്ങിയത് . പാരാളിമ്പിക്സില്‍
ഇന്ത്യയില്‍ നിന്ന് ആദ്യം ഒരു മെഡല്‍ നേടിയത്
അവര്‍ ആയിരുന്നു. 2016 വേനല്‍ പാരാ
ഒളിമ്പിക്സില്‍ ദീപാ ഷോട്പുട്ടില്‍
ഒരു വെള്ളിമെഡല്‍ നേടി. 53-54
വയസ്സുള്ള സ്ത്രീകളുടെ കൂട്ടത്തില്‍ (F-53/54) ജാവെലിന്‍ ഏറിലും 2018 ല്‍ ദ്യൂബായില്‍ നടന്ന ഗ്രാന്‍ഡ്
പ്രീ പാരാ കായിക മത്സരത്തില്‍ സ്വര്‍ണ മെഡലും നേടി. ഇപ്പോള്‍ അവര്‍ F-53 ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടൊപ്പം അവര്‍
സാഹസികസ്പോര്‍ട്ട്സിലും ധാരാളം പങ്കെടുക്കാറുണ്ട്. ഹിമാലയന്‍ മോട്ടോര്‍
സ്പോറ്ട്ട്സ് അസ്സൊസിയേഷനിലും(H.M.A.) ഇന്ത്യന്‍ ഫെഡേറെഷന്‍ ഓഫ് മോട്ടോര്‍
സ്പോറ്ട്ട്സ് ക്ലബ്ബിലെയും (F.M.S.C.I.). അംഗമാണ്.ഹിമാലയത്തില്‍
8 ദിവസം നീണ്ടു നിന്ന് 1700
കി മീ ദൂരത്തില്‍ പൂജ്യം
ഡിഗ്രീ താപനിലയില്‍ താഴെ 5500 മീ (18000 അടി) ഉയരത്തില്‍ വരെ കയറേണ്ടി വന്ന ഒരു മോട്ടൊര്‍
വാഹനമത്സരത്തില്‍ പങ്കെടുത്തു. ഹിമാലയത്തിലെ ലേ, ഷിംല ,
ജമ്മു, താഴ്വരകള്‍ ഉള്‍പ്പെട്ട പാതയായിരുന്നു അവര്‍ക്ക് താണ്ടേണ്ടിയിരുന്നത്.
12ആമത്തെ പഞ്ചവത്സര പദ്ധതിയില്‍ (2012 –
17) സ്പൊറ്ട്ട്സ് സംബന്ധമായ കാര്യങ്ങളുടെ രൂപരേഖ നിറ്ണയിക്കുന്നതില്‍ പ്ലാനിങ് കമ്മീഷനെ
സഹായിച്ചു. ന്യൂ ഡല്‍ഹി കോറ്റ്പ്പൊറെഷന്‍റെ
‘ക്ലീന്‍ ഇന്ത്യ’ പരിപാടിയുടെ ബ്രാന്‍ഡ്
അംബാസഡറും ആയിരുന്നു. ഹൌസിങ്
& അര്‍ബന്‍ മിന്സ്റ്റ്റിയുടെ സ്മാര്‍ട്ട്
സിറ്റി പ്രോജെക്റ്റില്‍
ഭിന്നശേഷിക്കാര്‍ക്കു
വേണ്ടിയുള്ള പ്രത്യേകനിര്‍മ്മാണങ്ങളില്‍ വിദഗ്ദ്ധയായും പ്രവര്‍ത്തിക്കുന്നു.
പ്രത്യേക
നേട്ടങ്ങള്‍
2018 ലെ
ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍
പാരാ ഗെയിംസില്‍ ജാവലില്‍ ഏറില്‍ 2
ഓട്ടു മെഡല്‍ ,
ഡിസ്കസ്സ് ഏറില്‍
ഒരു ഓട്ടു മെഡല്‍
2016 റിയോ പാരാ ഗെയിംസില്‍ വെള്ളി മെഡല്‍,
ഇന്ത്യയിലെ
ഒരു വനിതയ്ക്കു ആദ്യമായി
കിട്ടിയ ഒരു പാരാളിമ്പിക് മെഡല്‍,
ഷോട് പുട്ടിനു
2015 ല്‍ ദോഹായില്‍ നടന്ന ലോക
കായിക ചാമ്പ്യന്ഷിപ്പില്‍ ഷോട് പുട്ടില്‍
അഞ്ചാം സ്ഥാനം
2016 മാര്‍ചില്‍
ദ്യുബായ്(യു.ഏ.ഈ) നടന്ന ഓഷ്യാനിയാ ഏഷ്യന്‍
ചാമ്പ്യന്ഷിപ്പില്‍ ജവെലിനില്‍ സ്വര്‍ണ മെഡലും
ഷോട്പുട്ടില്‍ വെള്ളി മെഡലും
2014 ലെ
ഇഞ്ചിയോനില്‍ നടന്ന ഏഷ്യന്‍
പാരാഗെയിംസില്‍ 53-54 ഗ്രൂപ്പില്‍ ജാവെലിന്‍ ഏറില്‍ പുതിയ
ഏഷ്യന്‍ റെക്കാര്‍ഡോടു കൂടി വെള്ളി
മെഡല്‍
2014 ഏപ്രിലില്‍
ബൈജിങ്ങില്‍ നടന്ന രണ്ടാമത് ചൈനാ
ഓപ്പണ്‍ കായിക മീറ്റില്‍
53-55 ഗ്രൂപ്പില്‍ ഷോട്പുട്ടില്‍ സ്വര്‍ണ മെഡല്‍
2013 ല്‍ ബെര്‍ലിന്‍ ക്വാളിഫിക്കേഷന്‍
മത്സരത്തില്‍ നിന്നു 2013 ലെ ലയണ്‍
ചാപ്യന്ഷിപ്പിലേ ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു
നേട്ടങ്ങള്‍
·
2013
ലെ ലയണ്‍ ചാപ്യന്ഷിപ്പില്‍ ലോക ചാമ്പ്യന്ഷിപ്പില്‍ ഡിപ്ലോമ സ്ഥാനം
·
2012 ലെ
ആദ്യത്തെ മലയേഷ്യന്‍ ഓപണ്‍
അത്ലറ്റിക് മീറ്റില്‍ ജാവെലിനും ഡിസ്കസ്സിലും രണ്ട് സ്വറ്ണ
മെഡല്‍, ജാവെലിനില്‍
പുതിയ ഏഷ്യന്‍ രെക്കാറ്ഡുമായി 53
ഗ്ര്രൂപില്‍
·
2011
ലെ ഷാര്‍ജാ IWAS ലോക ഗെയിംസില്‍ 2
ഓട്ടു മെഡല്‍
·
2011 ലെ ച്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന IPC ലൊക ചാമ്പ്യന്ഷിപ്പില്‍ വെള്ളി മെഡല്‍
·
2010 ലെ ചൈനാ പാരാ ഏഷ്യന്‍ ഗെയിംസില്‍
ഓട്ടു മെഡല്‍
·
2010
ലെ ഇങ്ലണ്ടിലെ നോട്ടിങാമില്‍ നടന്ന CP സ്പോറ്ട്ട്സ് മത്സരത്തില്‍, മൂന്നു സ്വര്‍ണ
മെഡല്‍, ഷോട്
പുട്ട്, ഡിസ്കസ്, ജാവെലിന്‍ എന്നിവയില്‍
·
2009ല്‍ ഇന്ത്യയില്‍ നടന്ന IWAS ലോക ഗെയിംസില്‍ ഷോട്പുട്ടിനു ഓട്ടു മെഡല്‍
·
2008 ലെ ബെര്‍ ലിന്‍ നീന്തല്‍
മത്സരത്തില്‍ ബാക് സ്ട്രൊക് മത്സരത്തില്‍
പത്താം സ്ഥാനം
·
2007 ലെ IWAS
തൈവാന്‍ ലോകഗെയിംസില്‍
ജാവെലിന്‍ ത്രോയില്‍ ഡിപ്ലൊമ സ്ഥാനം (F53)
·
2006 ലെ ക്വലാലമ്പൂറില്‍
നടന്ന FESPIC ഗെയിംസില്‍ നീന്തല്‍ ബാക്സ്ട്രൊക്കില്‍ രണ്ടാം സ്ഥാനം
·
2008 ലെ ബൈജിങ് ഒളിമ്പിക്സില്‍
ബി ലെവല്‍ ജാവെലിന്‍ ഏറില്‍ അര്‍ഹത
നേടി. F-53
·
ദേശീയ സംസ്ഥാന മത്സരങ്ങളില്‍ 51
സ്വറ്ണ മെഡലുകള്‍ 5 വെള്ളി
മെഡലുകള്‍ 2 ഓട്ടു മേഡലുകള്‍ ,
·
ആകെ അന്തര്‍ദേശീയ മത്സരങ്ങളില്‍
23 മെഡലുകള്‍
മോട്ടൊര്‍ സ്പോറ്ട്സില്‍
ഭിന്ന ശേഷിക്കാരില്‍
ആദ്യമായി മൊട്ടൊര്‍ റാലിയില്‍ മത്സരീക്കാന്‍ ലൈസന്‍സ് നേറ്റിയ
ആദ്യത്തെ വനിത ആയിരുന്നു. മഹാരാഷ്ട്രായില്‍ 19 മാസം തുടര്‍ച്ചയായി മത്സര്‍ത്തില്‍ പങ്കെടുത്തു.
ഹിമാലയത്തിലെ ഏറ്റവും പ്രയാസമേറിയ മോട്ടോര്‍ റാലികളില്‍ ഡ്രൈവറായും നാവിഗേറ്റരായും പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്കും ഇത്തരം
മത്സരത്തില്‍ പങ്കെടുറ്റുക്കാന്‍
കഴിയുമെന്നു കാണിക്കുകയായിരുന്നു അവരുടെ
ലക്ഷ്യം
ദേശീയ അവാര്‍ഡുകള്‍
·
2014 ലെ രാഷ്ട്റപതിയുടെ റോള്‍ മോഡല്‍ അവാര്‍ഡ്
·
2012 ല്‍ അര്‍ജുന അവാര്‍ഡ്
·
2009-10 മഹാരാഷ്ട്ര ഛത്രപതി സ്പോര്‍ട്ട്സ് അവാര്‍ഡ്
·
2009 ലെ ഹരിയാനാ കര്‍മ്മഭൂമി അവാര്‍ഡ്
·
2006 ല്‍ മഹാരാഷ്ട്രായിലെ സ്വാലംഭന്‍ പുരസ്കാര്‍
·
2017 ല്‍ പത്മശ്രീ അവാര്‍ഡ്
·
വനിതാ
ശിശുക്ഷേമ വികസന വകുപ്പിലെ ആദ്യത്തെ വനിതക്കുള്ള അവാര്‍ഡ് .
·
2019 ലെ രാജീവ് ഗാന്ധി ഖേല്‍
രത്ന അവാര്‍ഡ്
റെക്കാര്‍ഡുകളും
റാങ്കിങ്ങും
ജാവെലിന്‍ ഏറില്‍ F-53 ഗ്രൂപ്പില്‍ IPC
ഏഷ്യന്‍ റെക്കാര്‍ഡ്
ഡിസ്കസ്, ജാവെലിന്‍,
ഷോറ്റ്പുട്ട്, എന്നീ മൂന്നിനത്തിലും 53 ഗ്രൂപ്പില്‍ ദേശീയ
റെക്കാര്‍ഡ്
നീന്തല്‍ S-1 ഗ്രൂപ്പില്‍ ബാക്സ്ട്രൊക്, ബ്രെസ്റ്റ്
സ്ട്റൊക്, ഫ്രീ സ്റ്റൈല്‍
ഇനങ്ങളില്‍ മൂന്നിലും ദേശീയ റെക്കാര്‍ഡ്
2010-12 ലെ
ലോക റാങ്കിങ് ഷോട്പുട്ട് സ്ഥാനം 2, ഡിസ്കസ്
3 ജാവെലിന്‍ 3
ഏഷ്യന്‍ റാങ്കിങ്ങില്‍
2010-12 മൂന്നു
ഏറിലും ഒന്നാം സ്ഥാനം
ലിംക ലോക
റെക്കാര്‍ഡുകള്‍
കാലു
വയ്യാത്ത ഒരു സ്ത്രീ നടത്തിയ
ഏറ്റവും ദീര്‍ഘമായ മോട്ടോര്‍ യാത്ര
ചെന്നയില്‍ നിന്നു ഡല്‍ഹിക്ക് 3278 കി മീ
2013ല്‍
2011 ല്‍ ലെമ് ലഡാഖ് ഉയര്‍ന്ന
സ്ഥലങ്ങളില്‍ 9 ദിവസം ഉയര്‍ന്ന പര്വത
പാസുകളില്‍ ആദ്യമായി യാത്ര
ചെയ്തയാള്‍.
2009 ല്‍ സ്പെഷ്യല്‍
ബൈക്ക് ഓടിച്ചു .
2008 ല്‍ യമുനാ
നദി ഒഴുക്കിനെതിരെ നീന്തിക്കടന്നു
1 കി മീ ദൂരം നീന്തി അലഹബാദില്‍
അവലംബം
അhttps://en.wikipedia.org/wiki/Deepa_Malik

Comments
Post a Comment